സോഫിയക്കും അരുണിനും സംയുക്ത ബാങ്ക് അക്കൗണ്ട്; സാം വധക്കേസിൽ കൂടുതൽ തെളിവുമായി പ്രോസിക്യൂഷൻ

സോഫിയക്കും അരുണിനും സംയുക്ത ബാങ്ക് അക്കൗണ്ട്; സാം വധക്കേസിൽ കൂടുതൽ തെളിവുമായി പ്രോസിക്യൂഷൻ

സോഫിയക്കും അരുണിനും സംയുക്ത ബാങ്ക് അക്കൗണ്ട്; സാം വധക്കേസിൽ കൂടുതൽ തെളിവുമായി പ്രോസിക്യൂഷൻ

Comments Off on സോഫിയക്കും അരുണിനും സംയുക്ത ബാങ്ക് അക്കൗണ്ട്; സാം വധക്കേസിൽ കൂടുതൽ തെളിവുമായി പ്രോസിക്യൂഷൻ

ഞാന്‍ നിനക്കായി കാത്തിരിക്കുന്നു, ഞാന്‍ ഇയാളുടെ കൂടെ മടുത്തു..എന്നെ സ്വതന്ത്രയാക്കൂ,പ്രണയ ലേഖനങ്ങള്‍

ഭര്‍ത്താവിനെ ഉറക്കത്തില്‍ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ മലയാളി യുവതി സോഫിയ കാമുകന്‍ അരുണ്‍ കമലാസനന് എഴുതിയ പ്രണയ ലേഖനങ്ങള്‍ പുറത്തുവന്നു.2015 ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മരിച്ചത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചതെന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ ഭാര്യ സോഫിയും കാമുകനും ചേര്‍ന്ന് സൈനൈഡ് നല്‍കി കൊല്ലുകയായിരുന്നു എന്ന് വ്യക്തമായത്.

സാം എബ്രഹാം വധക്കേസിലെ ജൂറി വിചാരണയിലാണ്  സോഫിയയും അരുണും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ നൽകിയത്. ഇരുവരും ഒരുമിച്ചുള്ള സി സി ടി വി ദൃശ്യങ്ങലും, സോഫിയ അരുണുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ കോൾ ലിസ്റ്റും പ്രോസിക്യൂട്ടർ കെറി ജഡ്, QC, ജൂറിക്ക് മുന്നിൽ ഹാജരാക്കി. അരുണിന്റെ ഒപ്പം താമസിച്ചിരുന്ന മലയാളിയായ അജി പരമേശ്വരനെയും  കോടതിയിൽ ഹാജരാക്കി. അരുണിനെയും സോഫിയയെയും ഒരുമിച്ചു സെയിന്റ് കിൽഡയിലെ വീട്ടിൽ കണ്ട കാര്യം അജി കോടതിയോട് പറഞ്ഞു.

2014 ജനുവരിയിൽ കോമൺവെൽത്ത് ബാങ്കിൽ സോഫിയയും അരുണും ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അരുൺ കമലാസനന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്ക് പണമയച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഈ തെളിവുകൾ ശരിയാണെന്ന് സോഫിയ സമ്മതിച്ചതായാണ് പ്രോസിക്യൂഷൻ ജൂറിക്ക് മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്.

അരുണിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് സോഫിയ സ്ഥിരമായി അരുണിനെ വിളിച്ചതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഇരുവരും തമ്മിൽ സംസാരിക്കാൻ പ്രത്യേകം സിം തന്നെ ഉപയോഗിച്ചിരുന്നു. അരുണിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് സോഫിയ സ്ഥിരമായി അരുണിനെ വിളിച്ചത്. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയത്. സാമിന്റെ മരണ ശേഷം 2016 മാർച്ചിൽ സാമിന്റെ പേരിലുള്ള കാർ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും ജൂറി പരിശോധിച്ചു. പ്രതികൾ രണ്ടു പേരും ഒരുമിച്ചു കാറിൽ സഞ്ചരിക്കുന്നതിന്റെയും ലേലോർ ട്രെയിൻ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്ത ശേഷം ട്രെയിൻ കയറാനായി പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും ജൂറിക്ക് മുന്നിൽ ഹാജരാക്കി.

ഇതിനു പുറമേ, 2015 ഒക്ടോബർ 14 നു രാവിലെ എപ്പിംഗിലെ വസതിയിൽ സാം ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങളും കോടിതിയിൽ ഹാജരാക്കിയിരുന്നു. സമീപത്തു ഒരു പാത്രത്തിൽ ഓറഞ്ച് ജ്യൂസ് ഇരിക്കുന്നതും ചിത്രങ്ങളിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സംഭവദിവസം സാമും സോഫിയയും ആറര വയസുകാരനായ മകനും ഒരേ കട്ടിലിലാണ് കിടന്നുറങ്ങിയതെന്നും, സോഫിയ അല്ല വിഷം കൊടുത്തതെങ്കിൽ പോലും എന്താണ് സംഭവിക്കുന്നത് എന്ന കാര്യം അവർ അറിഞ്ഞിരിക്കുമെന്നും പ്രോസിക്യൂട്ടർ വാദിച്ചു.

മരണകാരണം സയനൈഡെന്നും തെളിവുകൾ

ആ രാത്രിയിൽ അരുൺ കമലാസനൻ സാമിന്റെ വീട്ടിൽ എത്തിയിരുന്നതായും, എന്നാൽ ബലം പ്രയോഗിച്ച് അകത്തു കടന്നതിന്റെ തെളിവുകളൊന്നുമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സാമിന്റെ മൃതദേഹം പോസ്റ്മോർട്ടം നടത്തിയ ശേഷം ടോക്സിക്കോളജി റിപ്പോർട്ടിലാണ് മരണകാരണം സയനൈഡ് ആണെന്ന് കണ്ടെത്തിയത്. ഇതിന്റെ അംശം അപകടകരമായ അളവിൽ സാമിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിന് രക്തത്തിൽ നിന്നും, ഒരു കിലോഗ്രാമിന് 28 മില്ലിഗ്രാം എന്ന കണക്കിന് കരളിൽ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നതായി ടോക്സിക്കോളജി റിപ്പോർട് പറയുന്നു. കൂടാതെ മയക്കി കിടത്താനുള്ള മരുന്നിന്റെ അംശവും പോസ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

എന്നാൽ അരുണും സോഫിയയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും കൊലപാതകം നടത്താനുള്ള ഒരു കാരണവുമില്ലായിരുന്നുവെന്ന് അരുണിന്റെ അഭിഭാഷകൻ പാട്രിക് ടെഹാൻ, QC, വാദിച്ചു. “അരുൺ കൊലപാതകം നടത്തിയിട്ടില്ല. കൊലപാതകം നടത്താനായി അരുണും സോഫിയയുമായി ഒരു ധാരണയുമുണ്ടാക്കിയിരുന്നില്ല” എന്നും അദ്ദേഹം വാദിച്ചു.

സാം ആത്‍മഹത്യ ചെയ്തതാണോ മറ്റാരെങ്കിലും കൊലപ്പെടുത്തിയതാണോ അപകടമരണമാണോ എന്ന സാധ്യതകളിലേക്കൊന്നും തന്നെ പ്രോസിക്യൂഷൻ പോകുന്നില്ലെന്നും അരുണിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അരുണിന്റെ ഒപ്പം താമസിച്ചിരുന്ന മലയാളിയായ അജി പരമേശ്വരനെയും ഇന്ന് കോടതിയിൽ ഹാജരാക്കി. അരുണിനെയും സോഫിയയെയും ഒരുമിച്ചു സെയിന്റ് കിൽഡയിലെ വീട്ടിൽ കണ്ട കാര്യം അജി കോടതിയോട് പറഞ്ഞു.

 കോടതിയാണ് സോഫിയുടെ പ്രണയ ലേഖന ഡയറി പുറത്തുവിട്ടത്.

പ്രിയപ്പെട്ടവനേ..എന്നെ മുറുക്കെ കെട്ടി പിടിക്കൂ. ആ കരങ്ങള്‍ കൊണ്ട് എന്നെ ബലമായി അമര്‍ത്തി ഞെരുക്കൂ. നിന്റെ സ്‌നേഹത്തിന്റെ കടലിലേക്ക് എന്നെ കൊണ്ടുപോകൂ..ഞാന്‍ നിനക്കായി കാത്തിരിക്കുന്നു. ഐ മിസ് യു എലോട്ട്…ഞാന്‍ ഇയാളുടെ കൂടെ മടുത്തു..എന്നെ സ്വതന്ത്രയാക്കൂ..എന്നെ കൊണ്ടുപോയില്ലേല്‍ ഞാന്‍ കൂടുതല്‍ നിന്നെ ഓര്‍ത്ത് കഷ്ടപെടും…പ്രത്യേകിച്ച് നിനക്ക് അറിയാമല്ലോ..പെണ്‍കുട്ടികളാണ് പ്രണയ കാര്യത്തില്‍ കൂടുതല്‍ കാത്തിരിക്കുന്നതും സഫര്‍ ചെയ്യുന്നതും. നമുക്ക് എല്ലാം പ്ലാന്‍ ചെയ്യണം. പ്ലാനില്ലാതെ ഒരു സ്വപ്നവും ഭൂമിയില്‍ വിജയിക്കില്ല. നമുക്ക് പ്ലാന്‍ ചെയ്യാം.

ഇത് ഇലക്ട്രോണിക് ഡയറി ആയിരുന്നു. സോഫിയയും, കാമുകന്‍ അരുണും ചേര്‍ന്ന് ഇന്റര്‍നെറ്റിലൂടെയായിരുന്നു ഇതില്‍ പ്രണയം എഴുതി സേവ് ചെയ്ത് സൂക്ഷിച്ചത്. എന്റെ അവസാന ശ്വാസം വരെയും നിന്റെ സ്‌നേഹത്തിനൊപ്പം ഉണ്ടാകും എന്നും അരുണ്‍ എഴുതുന്നു.

ഇരുവരുടേയും വിചാരണ മെല്‍ബണ്‍ കോടതിയില്‍ നീളുകയാണ്.സോഫിയ കേരളത്തില്‍ കോളേജില്‍ പഠിച്ചപ്പോഴും 2 കാമുകന്‍മാര്‍ ഉണ്ടായിരുന്നു. അതില്‍ സാം അബ്രഹാമിനേ ഭര്‍ത്താവായി തിരഞ്ഞെടുത്തു. അരുണുമായുള്ള ബന്ധം തുടരുകയും കാമുകനായി നിര്‍ത്തുകയും ചെയ്തു. ഇതിനിടയില്‍ ഇവര്‍ ഓസ്‌ട്രേലിയയില്‍ വന്നപ്പോഴാണ് സോഫിയക്ക് കാമുകന്‍ അരുണിനെ മിസ് ചെയ്ത്. അയാളെ സോഫി തന്നെ മുന്‍ കൈയ്യെടുത്ത് സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയില്‍ എത്തിച്ചു. പിന്നെ ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് അരുണുമായി സ്വകാര്യതകള്‍ പങ്കിട്ടു. ഇതിനിടെ സാമിനെ കുത്തി കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ സോഫിയ അയച്ചിരുന്നു.

സോഫിയ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കാനും പൊട്ടികരയാനും മുമ്പില്‍ നിന്നിരുന്നു. നാട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ സോഫിയ ഭര്‍ത്താവിന്റെ വിയോഗ ദുഖത്താല്‍ മോഹാലസ്യം പോലും അഭിനയിച്ചു.

news_reporter

Related Posts

കമല്‍ഹാസനെതിരെ ശ്രുതിയും അക്ഷരയും; അത് അവരുടെ അവകാശമാണെന്ന് കമല്‍

Comments Off on കമല്‍ഹാസനെതിരെ ശ്രുതിയും അക്ഷരയും; അത് അവരുടെ അവകാശമാണെന്ന് കമല്‍

അഭിമന്യുവിന്റെ ഘാതകരെ കണ്ടെത്താൻ മഷിനോട്ടം നടത്താവുന്നതാണെന്ന് അഡ്വ.ജയശങ്കർ

Comments Off on അഭിമന്യുവിന്റെ ഘാതകരെ കണ്ടെത്താൻ മഷിനോട്ടം നടത്താവുന്നതാണെന്ന് അഡ്വ.ജയശങ്കർ

കോഴിക്കോട് നിന്ന് വരുന്ന വില്ലുവണ്ടിയാത്രക്ക് നേരെ രാമനാട്ടുകരയിൽ ശൂദ്ര ലഹളക്കാരുടെ ഭീഷണി

Comments Off on കോഴിക്കോട് നിന്ന് വരുന്ന വില്ലുവണ്ടിയാത്രക്ക് നേരെ രാമനാട്ടുകരയിൽ ശൂദ്ര ലഹളക്കാരുടെ ഭീഷണി

ശബരിമലയിലെ നിരോധനാജ്ഞ കേന്ദ്രം പറഞ്ഞിട്ട്; കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരുന്നെന്ന് പോലീസ് ഹൈക്കോടതിയിൽ

Comments Off on ശബരിമലയിലെ നിരോധനാജ്ഞ കേന്ദ്രം പറഞ്ഞിട്ട്; കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരുന്നെന്ന് പോലീസ് ഹൈക്കോടതിയിൽ

ഓഖി ദുരിത ബാധിതര്‍ക്ക് ഗവര്‍ണറും രാജ് ഭവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി

Comments Off on ഓഖി ദുരിത ബാധിതര്‍ക്ക് ഗവര്‍ണറും രാജ് ഭവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകൻ ടി എൻ ജോയ് അന്തരിച്ചു

Comments Off on പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകൻ ടി എൻ ജോയ് അന്തരിച്ചു

ശൂദ്ര ആർത്തവ ലഹള: ബി.ജെ.പിയുടെ പ്രതിഷേധ പരിപാടിയില്‍ മുഖ്യപ്രാസംഗികന്‍ കോണ്‍ഗ്രസ് നേതാവ്

Comments Off on ശൂദ്ര ആർത്തവ ലഹള: ബി.ജെ.പിയുടെ പ്രതിഷേധ പരിപാടിയില്‍ മുഖ്യപ്രാസംഗികന്‍ കോണ്‍ഗ്രസ് നേതാവ്

അഴിമതി ആരോപണത്തിന് തെളിവില്ല: ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി; സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

Comments Off on അഴിമതി ആരോപണത്തിന് തെളിവില്ല: ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി; സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

അന്യൻറെ കീശ ലക്ഷ്യമാക്കി ശബരിമല അയ്യപ്പക്കച്ചവടത്തിന് സർക്കാർ പരസ്യം

Comments Off on അന്യൻറെ കീശ ലക്ഷ്യമാക്കി ശബരിമല അയ്യപ്പക്കച്ചവടത്തിന് സർക്കാർ പരസ്യം

ചെങ്ങറയില്‍ മാവോയിസ്റ്റ് ആയുധപരിശീലനമെന്ന കുപ്രചരണം; സമരം അട്ടിമറിക്കുവാനുള്ള സര്‍ക്കാര്‍ നീക്കമെന്ന് സമരസമിതി

Comments Off on ചെങ്ങറയില്‍ മാവോയിസ്റ്റ് ആയുധപരിശീലനമെന്ന കുപ്രചരണം; സമരം അട്ടിമറിക്കുവാനുള്ള സര്‍ക്കാര്‍ നീക്കമെന്ന് സമരസമിതി

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 96 ശതമാനവും മുന്നാക്കക്കാർ; ഇതിൽ എന്ത് ജനാധിപത്യം ?

Comments Off on തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 96 ശതമാനവും മുന്നാക്കക്കാർ; ഇതിൽ എന്ത് ജനാധിപത്യം ?

പീഡന പരമ്പര തുടരുന്നു; ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച വികാരി അറസ്റ്റില്‍

Comments Off on പീഡന പരമ്പര തുടരുന്നു; ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച വികാരി അറസ്റ്റില്‍

Create AccountLog In Your Account