ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സിൽ സിബിഐ റെയ്ഡ്

ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സിൽ സിബിഐ റെയ്ഡ്

ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സിൽ സിബിഐ റെയ്ഡ്

Comments Off on ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സിൽ സിബിഐ റെയ്ഡ്

ഇരുമ്പയിര് കയറ്റുമതി ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്‍റെ (ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സ്) തിരുവനന്തപുരം, കോട്ടയം, ബാംഗ്ളൂര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ വീടുകളിലും സി ബി ഐ റെയ്ഡ്. മുന്‍ ചെയര്‍മാനും നിലവില്‍ ഉപദേശകനുമായ എം അയ്യപ്പന്‍, മുന്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സുരേഷ്‌കുമാര്‍, മുന്‍ ഫിനാന്‍സ് ഡയറക്ടര്‍ ബി ചന്ദ്രശേഖരന്‍, സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(ഫിനാന്‍സ്) സത്യവാഗീശ്വരന്‍, പ്രൊക്യൂര്‍മെന്‍റ് ആന്‍റ് കണ്‍സള്‍ട്ടിംഗ് ഡിവിഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ പി ഹരിപ്രസാദ്, ബാംഗളൂരിലെ രാമ ഷിപ്പിംഗ് സര്‍വീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് നാരായണന്‍ എന്നിവരുടെ വീടുകളിലാണ് കൊച്ചിയിലെ സി ബി ഐയുടെ അഴിമതി വിരുദ്ധ വിഭാഗം റെയ്ഡ് നടത്തിയത്.

കേസിലെ പ്രതിയായ ബാംഗളൂരിലെ രാമ ഷിപ്പിംഗ് സര്‍വീസസിലും റെയ്ഡ് നടന്നു. ഇരുമ്പയിര് ഇറക്കുമതിയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ റെയ്ഡില്‍ സി ബി ഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

എം അയ്യപ്പന്‍ തിരുവനന്തപുരത്തെ വിവിധ ബാങ്കുകളില്‍ 2.5 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന്‍റെ രേഖകളും സി ബി ഐ പിടിച്ചെടുത്തിട്ടുണ്ട്. 12 ബാങ്കുകളിലാണ് അയ്യപ്പന് നിക്ഷേപമുള്ളത്. ഈ ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങള്‍ സി ബി ഐ ശേഖരിച്ചു. അയ്യപ്പന്‍റെ വീട്ടില്‍ നിന്നും കണക്കില്‍ പെടാത്ത സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ തൂക്കം പരിശോധിക്കുന്നതേയുള്ളൂ.2007-2008 കാലഘട്ടത്തില്‍ കമ്പനി നടത്തിയ ഇരുമ്പയിര് കയറ്റുമതിയിലാണ് സി ബി ഐ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്.

വാണിജ്യാടിസ്ഥാനത്തില്‍ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍2005 ലാണ് എച്ച് എല്‍ എല്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുന്നത്. ഉല്‍പാദകരില്‍ നിന്നും ഇരുമ്പയിര് ശേഖരിച്ച് എക്‌പോര്‍ട്ടര്‍ എച്ച് എല്‍ എല്ലിന്റെ പേരില്‍ കയറ്റുമതി ചെയ്യാനായിരുന്നു തീരുമാനം. ഈ തീരുമാനത്തിന്റെ ചുവടു പിടിച്ച് രാമ ഷിപ്പിംഗ് കമ്പനിയുമായി എച്ച് എല്‍ എല്‍ ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ഇരുമ്പയിര് ശേഖരിക്കുന്നതിന് എക്‌സ്‌പോര്‍ട്ടര്‍ക്ക് മുന്‍കൂറായി രണ്ടു കോടി രൂപ ബാങ്ക് ഗ്യാരണ്ടി പോലുമില്ലാതെ നല്‍കിയെന്നും കമ്പനിക്ക് നഷ്ടം വരുത്തിയെന്നുമാണ് ആരോപണം.

ഇരുമ്പയിര് വാങ്ങാമെന്നേറ്റിരുന്ന ദുബായിലെ എമിറേറ്റ്‌സ് ട്രേഡിംഗ് ഏജനന്‍സിയില്‍ നിന്ന് ബയിംഗ് ഓര്‍ഡറോ ലെറ്റര്‍ ഓഫ് ക്രെഡിറ്റോ ലഭിക്കാതിരുന്നതിനാല്‍ കയറ്റുമതി നടന്നില്ല. നേരത്തെ ടെണ്ടര്‍ ലഭിച്ച കമ്പനി പിന്‍മാറിയതിനെ തുടര്‍ന്ന് ടെണ്ടറില്‍ പങ്കെടുക്കാത്ത രാമ ഷിപ്പിംഗ് കമ്പനിക്ക് കരാര്‍ നല്‍കിയതിലും ക്രമക്കേട് നടന്നതായി സി ബി ഐ ആരോപിക്കുന്നു.

news_reporter

Related Posts

‘രാജാവില്ലാതെ എന്ത് മന്ത്രി’ എന്ന് പന്തളം ശശി വെറുതെ ചോദിച്ചതല്ല; ട്രാൻസ് ജെന്ററുകൾ മലകയറി

Comments Off on ‘രാജാവില്ലാതെ എന്ത് മന്ത്രി’ എന്ന് പന്തളം ശശി വെറുതെ ചോദിച്ചതല്ല; ട്രാൻസ് ജെന്ററുകൾ മലകയറി

കീഴാറ്റുരിലെ സമരം സി.പി.ഐ ഏറ്റെടുത്തേക്കും; പിന്തുണയുമായി എ.ഐ.വൈ.എഫ് സംഘം നാളെ എത്തും

Comments Off on കീഴാറ്റുരിലെ സമരം സി.പി.ഐ ഏറ്റെടുത്തേക്കും; പിന്തുണയുമായി എ.ഐ.വൈ.എഫ് സംഘം നാളെ എത്തും

കൊച്ചി നെട്ടൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ കുത്തി പരുക്കേല്‍പ്പിച്ചു

Comments Off on കൊച്ചി നെട്ടൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ കുത്തി പരുക്കേല്‍പ്പിച്ചു

കുളത്തൂപ്പുഴയിൽ മകളുടെ ഫേസ്ബുക്ക് കാമുകൻ അമ്മയെ കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

Comments Off on കുളത്തൂപ്പുഴയിൽ മകളുടെ ഫേസ്ബുക്ക് കാമുകൻ അമ്മയെ കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

ആസ്ഥാന ഗായകൻ യേശുദാസിനെ കാണാനില്ലെന്ന് പി.സി ജോർജ്

Comments Off on ആസ്ഥാന ഗായകൻ യേശുദാസിനെ കാണാനില്ലെന്ന് പി.സി ജോർജ്

ആരുടെയും നെഞ്ചിൻ കൂട്ടിൽ ചവിട്ടാതെ വീണ്ടും പതിനെട്ടാം പടി കയറി ദളിത് യുവതി

Comments Off on ആരുടെയും നെഞ്ചിൻ കൂട്ടിൽ ചവിട്ടാതെ വീണ്ടും പതിനെട്ടാം പടി കയറി ദളിത് യുവതി

‘ഡ്യൂപ്ലിക്കേറ്റ് അരവണ’ വിപണിയിൽ, അത് നോം ഇറക്കിയതല്ല ബന്ധുക്കാരന്റേത് എന്ന് ശശി രാജാവ്

Comments Off on ‘ഡ്യൂപ്ലിക്കേറ്റ് അരവണ’ വിപണിയിൽ, അത് നോം ഇറക്കിയതല്ല ബന്ധുക്കാരന്റേത് എന്ന് ശശി രാജാവ്

നയപ്രഖ്യാപന പ്രസംഗ വിവാദം; കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഭാഗം ഗവര്‍ണര്‍ വിട്ടുകളഞ്ഞു

Comments Off on നയപ്രഖ്യാപന പ്രസംഗ വിവാദം; കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഭാഗം ഗവര്‍ണര്‍ വിട്ടുകളഞ്ഞു

ഷുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്നതായി രമേശ് ചെന്നിത്തല

Comments Off on ഷുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്നതായി രമേശ് ചെന്നിത്തല

രാജേശ്വരിക്കെതിരെ സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാരുടെ പരാതി, സുരക്ഷ പിന്‍വലിച്ചു

Comments Off on രാജേശ്വരിക്കെതിരെ സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാരുടെ പരാതി, സുരക്ഷ പിന്‍വലിച്ചു

“പൊങ്ങിലിടിയും” ബൌദ്ധരുടെ (അസവര്‍ണ്ണരുടെ) തലകളും

Comments Off on “പൊങ്ങിലിടിയും” ബൌദ്ധരുടെ (അസവര്‍ണ്ണരുടെ) തലകളും

താനേത് പത്രമാ…? പോടോ, മിണ്ടിപ്പോകരുത്… കുത്തിത്തിരിപ്പിന് ശ്രമിച്ച മനോരമ ലേഖകന് ഗൗരിയമ്മയുടെ ശകാരം

Comments Off on താനേത് പത്രമാ…? പോടോ, മിണ്ടിപ്പോകരുത്… കുത്തിത്തിരിപ്പിന് ശ്രമിച്ച മനോരമ ലേഖകന് ഗൗരിയമ്മയുടെ ശകാരം

Create AccountLog In Your Account