ഗീതാ ഗോപിനാഥിന്റെ സാന്പത്തിക നിർദ്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് സി.പി.ഐ

ഗീതാ ഗോപിനാഥിന്റെ സാന്പത്തിക നിർദ്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് സി.പി.ഐ

ഗീതാ ഗോപിനാഥിന്റെ സാന്പത്തിക നിർദ്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് സി.പി.ഐ

Comments Off on ഗീതാ ഗോപിനാഥിന്റെ സാന്പത്തിക നിർദ്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് സി.പി.ഐ

മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ് ഡോ.ഗീതാ ഗോപിനാഥിന്റെ നയങ്ങളെ പരോക്ഷമായി വിമർശിച്ച് സി.പി.ഐ രംഗത്ത്. ഗീതയുടെ നിർദ്ദേശങ്ങളെ കരുതലോടെ കാണണമെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിലും വികാസത്തിലും ഗീതാഗോപിനാഥ് പ്രകടിപ്പിക്കുന്ന താല്പര്യവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതിൽ കാണിക്കുന്ന ഉത്സാഹവും തികച്ചും ശ്ലാഘനീയമാണ്. എന്നാൽ ചെലവുചുരുക്കൽ അടക്കം സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടെയെ സമീപിക്കാവു. സർക്കാർ തലത്തിൽ നടക്കുന്ന അനാവശ്യ ധൂർത്തും ഒഴിവാക്കാവുന്ന ചെലവുകൾ നിയന്ത്രിക്കണമെന്നതിലും രണ്ട് പക്ഷമുണ്ടാവാൻ ഇടയില്ല. എന്നാൽ നിർദ്ദിഷ്ട ചെലവുചുരുക്കൽ ഗ്രീസും സ്‌പെയിനുമടക്കം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ചെലവുചുരുക്കൽ നയങ്ങളുടെ തനിയാവർത്തനമാകാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണം. മാദ്ധ്യമങ്ങളുമായി അനൗപചാരിക സംഭാഷണം നടത്തുന്നതിനിടെ ഗീത പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും തരത്തിൽ കേരള സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ സ്വാധീനം ചെലുത്തുന്നവയാണെങ്കിൽ അത് തികച്ചും ആശങ്കാജനകമാണ്. കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കണമെന്ന അവരുടെ അഭിപ്രായം മുഖവിലയ്ക്ക് അസ്വീകാര്യമായ ഒരു നിർദ്ദേശമല്ല. സർക്കാരിന്റെ ‘ബാദ്ധ്യതയായ’ ശമ്പളം, പെൻഷൻ, സബ്സിഡികൾ, ക്ഷേമപദ്ധതികൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം, അവയിലെ സ്വകാര്യ ഓഹരി പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യമേഖലാ പങ്കാളിത്തം, ജിഎസ്ടി എന്നിവയെപ്പറ്റിയെല്ലാം നേരിൽ പറയാതെ തന്നെ ചിലതെല്ലാം പറഞ്ഞുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയിൽ സംസ്ഥാനത്ത് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിൽ ഒരു ചാലകശക്തിയായി അവർ പ്രവർത്തിക്കുമെന്നും സൂചന നൽകുന്നുണ്ട്.

പാശ്ചാത്യ മുതലാളിത്ത ലോകത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ മുഖമുദ്ര‌യാണ് ചെലവുചുരുക്കൽ. അതിന്റെ കെടുതികൾ അനുഭവിക്കേണ്ടിവരുന്നത് തൊഴിലാളികളും കർഷകരും തൊഴിൽരഹിതരുമാണ്. അത് ഗ്രീസ്, സ്‌പെയിൻ, ബ്രിട്ടൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ വൻ സാമ്പത്തിക കുഴപ്പങ്ങൾക്കും രാഷ്ട്രീയ അസ്ഥിരീകരണത്തിനുമാണ് വഴിവച്ചതെന്നത് മറക്കരുതെന്നും പത്രം ഓർമിപ്പിക്കുന്നു.

news_reporter

Related Posts

ആഴക്കടലില്‍ തകര്‍ന്ന നിരവധി ബോട്ടുകള്‍; മത്സ്യത്തൊഴിലാളി കള്‍ നെയാറ്റിന്‍കരയിൽ റോഡ് ഉപരോധിച്ചു

Comments Off on ആഴക്കടലില്‍ തകര്‍ന്ന നിരവധി ബോട്ടുകള്‍; മത്സ്യത്തൊഴിലാളി കള്‍ നെയാറ്റിന്‍കരയിൽ റോഡ് ഉപരോധിച്ചു

ശബരിമലയിൽ ആചാരതിന്റെപേരിൽ നടത്തുന്നത്‌ അയിത്താചരണം: പി കെ സജീവ്‌

Comments Off on ശബരിമലയിൽ ആചാരതിന്റെപേരിൽ നടത്തുന്നത്‌ അയിത്താചരണം: പി കെ സജീവ്‌

കെഎം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി

Comments Off on കെഎം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി

വൃദ്ധ സദനങ്ങൾ സ്വാശ്രയ കോളേജുകൾ പോലെ ആളെ പിടിക്കാൻ ഇറങ്ങുന്ന മധ്യ തിരുവിതാങ്കൂർ

Comments Off on വൃദ്ധ സദനങ്ങൾ സ്വാശ്രയ കോളേജുകൾ പോലെ ആളെ പിടിക്കാൻ ഇറങ്ങുന്ന മധ്യ തിരുവിതാങ്കൂർ

ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരായ വിമര്‍ശനം; സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സച്ചിദാനന്ദന്‍

Comments Off on ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരായ വിമര്‍ശനം; സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സച്ചിദാനന്ദന്‍

ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം ശുദ്ധ വിവരക്കേടും കോടതിയലക്ഷ്യവും; സർക്കാർ കണ്ണടക്കുന്നു

Comments Off on ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം ശുദ്ധ വിവരക്കേടും കോടതിയലക്ഷ്യവും; സർക്കാർ കണ്ണടക്കുന്നു

ഒക്ടോബർ 31: ഇന്ത്യയിലെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനം

Comments Off on ഒക്ടോബർ 31: ഇന്ത്യയിലെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനം

രജേഷ് പോൾ എന്ന അമാനവൻറെ ആദ്യഭാര്യ അപർണ്ണ പ്രഭ തുറന്നെഴുതുന്നു

Comments Off on രജേഷ് പോൾ എന്ന അമാനവൻറെ ആദ്യഭാര്യ അപർണ്ണ പ്രഭ തുറന്നെഴുതുന്നു

മലയാളികളെ വിസ്മയിപ്പിച്ച ആ പഴയ കുട്ടിച്ചാത്തന്‍ കോടതിയിൽ

Comments Off on മലയാളികളെ വിസ്മയിപ്പിച്ച ആ പഴയ കുട്ടിച്ചാത്തന്‍ കോടതിയിൽ

ശ്രീജിത്തിൻറെ സമരം പൊതു സമൂഹം ഏറ്റെടുത്തു; പിന്തുണയുമായി ആയിരങ്ങള്‍ തിരുവനന്തപുരത്ത്

Comments Off on ശ്രീജിത്തിൻറെ സമരം പൊതു സമൂഹം ഏറ്റെടുത്തു; പിന്തുണയുമായി ആയിരങ്ങള്‍ തിരുവനന്തപുരത്ത്

യോഗിയുടെ യുപിയില്‍ കുത്തിവെപ്പിന് ഒരേ സിറിഞ്ച്; 21 പേര്‍ക്ക് എച്ച്‌ഐവി ബാധ

Comments Off on യോഗിയുടെ യുപിയില്‍ കുത്തിവെപ്പിന് ഒരേ സിറിഞ്ച്; 21 പേര്‍ക്ക് എച്ച്‌ഐവി ബാധ

സഭയുടെ ദരിദ്രര്‍ക്കുളള ഭൂമിയും കര്‍ദിനാള്‍ ബന്ധുവിന് മറിച്ചു വിറ്റു; പണം സഭയുടെ അക്കൗണ്ടിലെത്തിയില്ല

Comments Off on സഭയുടെ ദരിദ്രര്‍ക്കുളള ഭൂമിയും കര്‍ദിനാള്‍ ബന്ധുവിന് മറിച്ചു വിറ്റു; പണം സഭയുടെ അക്കൗണ്ടിലെത്തിയില്ല

Create AccountLog In Your Account