ഉദയംപേരൂർ നീതു വധക്കേസ് പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയിൽ

ഉദയംപേരൂർ നീതു വധക്കേസ് പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയിൽ

ഉദയംപേരൂർ നീതു വധക്കേസ് പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയിൽ

Comments Off on ഉദയംപേരൂർ നീതു വധക്കേസ് പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയിൽ

ഉദയംപേരൂർ നീതു വധക്കേസ് പ്രതി ബിനുരാജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് ബിനുരാജിന്റെ മരണം. ഉദയംപേരൂർ ഫിഷർമെൻ കോളനിക്കു സമീപം മീൻകടവിൽ പള്ളിപ്പറമ്പിൽ ബാബു, പുഷ്പ ദമ്പതികളുടെ ദത്തുപുത്രിയായ നീതു (17)വിനെ 2014 ഡിസംബർ 18നാണ് കാമുകനായ ബിനുരാജ് വെട്ടികൊലപ്പെടുത്തിയത്.

നീതു പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ബിനുരാജുമായി പ്രണയത്തിലായത്. പ്രായപൂർത്തിയാകാത്ത ദത്തുപുത്രി ഇതര മതത്തിൽപെട്ട ഏറെ മുതിർന്ന ആളെ പ്രണയിക്കുന്നത് വീട്ടുകാർ വിലക്കി. ബിനുരാജും നീതുവും ഒന്നിച്ച് ജീവിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് ഉദയംപേരൂർ സ്‌റ്റേഷനിൽ രണ്ടു പേരെയും വിളിച്ചുവരുത്തി. പ്രണയമാണെന്നും വിവാഹം കഴിക്കാൻ തയാറാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു. നീതുവിന് 18 വയസ് തികഞ്ഞ ശേഷം വിവാഹം നടത്താമെന്ന ധാരണയിൽ പിരിയുകയായിരുന്നു.

എന്നാൽ പിന്നീട് മനംമാറ്റമുണ്ടായ നീതു ബിനുരാജിനെ അവഗണിക്കുകയായിരുന്നു. 2014 ഡിസംബർ 18ന് രക്ഷിതാക്കളായ ബാബുവും പുഷ്‌പയും ജോലിക്ക് പോയ ശേഷം വീട്ടിൽ തനിച്ചായിരുന്ന നീതുവിനെ കൊടുവാളുമായെത്തിയ ബിനുരാജ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

തൃപ്പൂണിത്തുറ സെന്റ് ജോർജ് സ്‌കൂളിലെ ജീവനക്കാരായ ബാബുവിന്റെയും പുഷ്പയുടെയും മകൾ എലിസബത്ത് (നീതു) നാലുവയസുള്ളപ്പോൾ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു മരിച്ച ശേഷമാണ് രണ്ടു വയസുള്ള പെൺകുഞ്ഞിനെ അനാഥാലയത്തിൽ നിന്നു ദത്തെടുത്തു നീതുവെന്നു തന്നെ പേരിട്ടു വളർത്തിയത്. ഇവർക്കു നിബു, നോബി എന്നീ രണ്ട് ആൺമക്കൾ കൂടിയുണ്ട്.

news_reporter

Related Posts

“സ്ത്രീണാം പുംസാം പൃഥക് പൃഥക്”

Comments Off on “സ്ത്രീണാം പുംസാം പൃഥക് പൃഥക്”

ശബരിമലയിലെ ഒാണപ്പൂജ: ഇത്തവണ ഭക്തർക്ക് പ്രവേശനം നൽകേണ്ടെന്ന് ഹൈക്കോടതി

Comments Off on ശബരിമലയിലെ ഒാണപ്പൂജ: ഇത്തവണ ഭക്തർക്ക് പ്രവേശനം നൽകേണ്ടെന്ന് ഹൈക്കോടതി

വയലിനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചു

Comments Off on വയലിനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചു

പ്രാഞ്ചി ബിഷപ്പിനെ കേരളാ പോലീസ് കുറ്റവിമുക്തനാക്കിയാതായി പ്രാഞ്ചിയുടെ സൈബര്‍ പോരാളികളുടെ പ്രചരണം

Comments Off on പ്രാഞ്ചി ബിഷപ്പിനെ കേരളാ പോലീസ് കുറ്റവിമുക്തനാക്കിയാതായി പ്രാഞ്ചിയുടെ സൈബര്‍ പോരാളികളുടെ പ്രചരണം

ടോമിന്‍ തച്ചങ്കരിയെ കെ.ബി.പി.എസ് എം.ഡി സ്ഥാനത്ത് നിന്ന് സർക്കാർ നീക്കം ചെയ്തു

Comments Off on ടോമിന്‍ തച്ചങ്കരിയെ കെ.ബി.പി.എസ് എം.ഡി സ്ഥാനത്ത് നിന്ന് സർക്കാർ നീക്കം ചെയ്തു

വിപ്ലവം കണ്ണിറുക്കലിലൂടെ:സി പി ഐ യുടെ അഡാർ പാര്‍ട്ടി സമ്മേളന പോസ്റ്റര്‍’

Comments Off on വിപ്ലവം കണ്ണിറുക്കലിലൂടെ:സി പി ഐ യുടെ അഡാർ പാര്‍ട്ടി സമ്മേളന പോസ്റ്റര്‍’

അയ്യപ്പൻ എന്തുകൊണ്ടാണ് ‘സമത്വ അയ്യപ്പൻ’ ആകാതെ ‘സഹോദരൻ അയ്യപ്പൻ’ ആയത്?

Comments Off on അയ്യപ്പൻ എന്തുകൊണ്ടാണ് ‘സമത്വ അയ്യപ്പൻ’ ആകാതെ ‘സഹോദരൻ അയ്യപ്പൻ’ ആയത്?

ദേ പിന്നെയും വീഴ്ച പറ്റി: ലിഗയുടെ മരണം കൊലപാതകം?​ ചുവടുമാറ്റി,​ പൊലീസ്

Comments Off on ദേ പിന്നെയും വീഴ്ച പറ്റി: ലിഗയുടെ മരണം കൊലപാതകം?​ ചുവടുമാറ്റി,​ പൊലീസ്

ശബരിമലയില്‍ നിന്നു പോലീസ് മടക്കിയയച്ച കനകദുര്‍ഗയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ

Comments Off on ശബരിമലയില്‍ നിന്നു പോലീസ് മടക്കിയയച്ച കനകദുര്‍ഗയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ

വയല്‍ക്കിളി സമരത്തില്‍ സംഘര്‍ഷത്തിനായി മാവോയിസ്റ്റ് സംഘടനകള്‍ ശ്രമിക്കുന്നുവെന്ന് സെന്‍ട്രല്‍ ഐബി

Comments Off on വയല്‍ക്കിളി സമരത്തില്‍ സംഘര്‍ഷത്തിനായി മാവോയിസ്റ്റ് സംഘടനകള്‍ ശ്രമിക്കുന്നുവെന്ന് സെന്‍ട്രല്‍ ഐബി

വിടി ബല്‍റാമിന് പൊട്ടിക്കൽ കിട്ടാൻ സാധ്യത, പോലീസ് സംരക്ഷണം നല്‍കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിര്‍ദ്ദേശം

Comments Off on വിടി ബല്‍റാമിന് പൊട്ടിക്കൽ കിട്ടാൻ സാധ്യത, പോലീസ് സംരക്ഷണം നല്‍കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിര്‍ദ്ദേശം

അമ്മയുടെ മൃതദേഹം ഫ്രിഡ്ജില്‍; പെണ്‍മക്കളുടെ മൃതദേഹങ്ങള്‍ സ്യൂട്ട്‌കേസിലും അലമാരയിലും; ഗൃഹനാഥന്‍ തുങ്ങിയ നിലയില്‍

Comments Off on അമ്മയുടെ മൃതദേഹം ഫ്രിഡ്ജില്‍; പെണ്‍മക്കളുടെ മൃതദേഹങ്ങള്‍ സ്യൂട്ട്‌കേസിലും അലമാരയിലും; ഗൃഹനാഥന്‍ തുങ്ങിയ നിലയില്‍

Create AccountLog In Your Account