ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിച്ചു; മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിച്ചു; മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിച്ചു; മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

Comments Off on ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിച്ചു; മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

കാലിത്തീറ്റ കുംഭകോണ കേസിൽ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നരവര്‍ഷം തടവ് ശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണം. റാഞ്ചി സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ലാലുവിനെ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ കുറ്റക്കാനാണെന്ന് കണ്ടെത്തിയതു മുതല്‍ ലാലു റിമാന്‍റിലായിരുന്നു.

ശിക്ഷയിന്മേലുള്ള വാദം കഴിഞ്ഞദിവസം റാഞ്ചി സിബിഐ കോടതിയിൽ പൂര്‍ത്തിയായിരുന്നു. ലാലുവിനെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി വിധിക്ക് ശേഷം അദ്ദേഹത്തിന്‍റെ അനുയായികൾ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന സിബിഐ കോടതി ജഡ്ജിയുടെ വെളിപ്പെടുത്തൽ വാദമഖങ്ങളില്‍ ലാലുവിന് തിരിച്ചടിയായി.

കേസിൽ ലാലുവിന് പരമാവധി ശിക്ഷ നൽകണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. പരമാവധി ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ലാലുവിന് മേല്‍ ചുമത്തിയത്. 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണത്തിൽ ആറ് കേസുകളിലാണ് ലാലു പ്രസാദ് യാദവിനെ പ്രതിചേര്‍ത്തത്. അതിൽ രണ്ടാമത്തെ കേസിലാണ് ശിക്ഷാവിധിയെത്തിയിരിക്കുന്നത്.

കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരിൽ 84.5 ലക്ഷം രൂപ വ്യാജ രേഖകൾ ഹാജരാക്കി ട്രഷറിയിൽ നിന്ന് പിൻവലിച്ച കേസിലാണ് റാഞ്ചി പ്രത്യേക കോടതി ജഡ്ജി ശിവ്പാൽ സിംഗ് ശിക്ഷ വിധിച്ചത്. തൊണ്ണൂറുകളിൽ ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ച കേസാണ് കാലിത്തീറ്റ കുംഭകോണ കേസ്. 950 കോടി രൂപയുടെ അഴിമതിയിൽ സിബിഐ 64 കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിൽ ആറുകേസുകളിൽ ലാലുപ്രസാദ് യാദവ് പ്രതിയാണ്.

2013ൽ 37.5 കോടി രൂപയുടെ അഴിമതി നടന്ന ആദ്യ കേസിൽ ലാലുവിനെ അഞ്ച് വര്‍ഷത്തെ കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചിരുന്നു. രണ്ടുമാസത്തോളം ജയിലിലായ ലാലുവിന് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. കോടതി വിധിയെ തുടര്‍ന്ന് ലാലുവിന്‍റെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാവുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കും നേരിടേണ്ടിവന്നിരുന്നു.

news_reporter

Related Posts

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരനായി ശിക്ഷിക്കപ്പെട്ട മുഖ്യമന്ത്രി

Comments Off on കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരനായി ശിക്ഷിക്കപ്പെട്ട മുഖ്യമന്ത്രി

സി.പി.എമ്മിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി കായലിൽ ചാടിയ കൃഷ്ണൻ സഖാവിനെ കണ്ടെത്താനായില്ല

Comments Off on സി.പി.എമ്മിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി കായലിൽ ചാടിയ കൃഷ്ണൻ സഖാവിനെ കണ്ടെത്താനായില്ല

ഓഖി മുന്നറിയിപ്പ് ; സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തികഞ്ഞ അനാസ്ഥ ഉണ്ടായെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം

Comments Off on ഓഖി മുന്നറിയിപ്പ് ; സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തികഞ്ഞ അനാസ്ഥ ഉണ്ടായെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം

ഭ്രാന്തിന് ചികിത്സയുണ്ട്; എന്നാൽ മത ഭ്രാന്തിന് ചികിത്സയില്ല: കുരീപ്പുഴ ശ്രീകുമാർ

Comments Off on ഭ്രാന്തിന് ചികിത്സയുണ്ട്; എന്നാൽ മത ഭ്രാന്തിന് ചികിത്സയില്ല: കുരീപ്പുഴ ശ്രീകുമാർ

ജസ്റ്റീസ് ഡി.ശ്രീദേവിയുടെ സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന്

Comments Off on ജസ്റ്റീസ് ഡി.ശ്രീദേവിയുടെ സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന്

കരുണാനിധിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തി

Comments Off on കരുണാനിധിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തി

വിവിധ സ്വകാര്യ ആശുപത്രികളിൽ വ്യാജ ഡിഗ്രിയുമായി വിലസിയത് 20 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍

Comments Off on വിവിധ സ്വകാര്യ ആശുപത്രികളിൽ വ്യാജ ഡിഗ്രിയുമായി വിലസിയത് 20 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍

രാഹുൽ പശുപാലനും ഭാര്യ രശ്മി നായരും ഉള്‍പ്പെട്ട പെണ്‍വാണിഭസംഘത്തിന് പെണ്‍കുട്ടികളെ എത്തിച്ചതിന് പിടിയിലായ പ്രദീപ് കുമാര്‍ സെക്‌സ് റാക്കറ്റിലെ കണ്ണി

Comments Off on രാഹുൽ പശുപാലനും ഭാര്യ രശ്മി നായരും ഉള്‍പ്പെട്ട പെണ്‍വാണിഭസംഘത്തിന് പെണ്‍കുട്ടികളെ എത്തിച്ചതിന് പിടിയിലായ പ്രദീപ് കുമാര്‍ സെക്‌സ് റാക്കറ്റിലെ കണ്ണി

കോട്ടയം നഗരത്തില്‍ മധ്യവയസ്കന്‍ വൈദ്യുത പോസ്റ്റില്‍ ചാരിനില്‍ക്കുന്ന നിലയില്‍ മരിച്ചതായി കണ്ടെത്തി

Comments Off on കോട്ടയം നഗരത്തില്‍ മധ്യവയസ്കന്‍ വൈദ്യുത പോസ്റ്റില്‍ ചാരിനില്‍ക്കുന്ന നിലയില്‍ മരിച്ചതായി കണ്ടെത്തി

സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് ജനാധിപത്യ ബോധത്തിന് നിരക്കാത്തതും അപലപനീയവും കെയുഡബ്ല്യുജെ

Comments Off on സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് ജനാധിപത്യ ബോധത്തിന് നിരക്കാത്തതും അപലപനീയവും കെയുഡബ്ല്യുജെ

ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്റ്റ് നഗ്നമായ മനുഷ്യാവകാശ ലംഘനം: ഡോ.ബിനായക് സെൻ

Comments Off on ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്റ്റ് നഗ്നമായ മനുഷ്യാവകാശ ലംഘനം: ഡോ.ബിനായക് സെൻ

മെക്സിക്കൻ പടയോട്ടം: ചാമ്പ്യൻമാർക്ക് തോൽവിയോടെ തുടക്കം

Comments Off on മെക്സിക്കൻ പടയോട്ടം: ചാമ്പ്യൻമാർക്ക് തോൽവിയോടെ തുടക്കം

Create AccountLog In Your Account