മൂന്നാറിൽ വർണ്ണ കാഴ്ചകളൊരുക്കി പുഷ്പമേള; മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍

മൂന്നാറിൽ വർണ്ണ കാഴ്ചകളൊരുക്കി പുഷ്പമേള; മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍

മൂന്നാറിൽ വർണ്ണ കാഴ്ചകളൊരുക്കി പുഷ്പമേള; മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍

Comments Off on മൂന്നാറിൽ വർണ്ണ കാഴ്ചകളൊരുക്കി പുഷ്പമേള; മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍

മൂന്നാറിൽ വർണ്ണ കാഴ്ചകളൊരുക്കി പുഷ്പമേള. മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ നാളെ(ഡിസംബർ 20 ) വൈകുന്നേരം വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി പുഷ്പമേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ശൈത്യകാലം അസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ഉദ്ദേശിച്ചാണ് പുഷ്പമേള സംഘടിപ്പിച്ചിട്ടുള്ളത്. അഞ്ഞൂറില്‍ പരമുള്ള വ്യത്യസ്തങ്ങളായ പൂക്കളാണ് പുഷ്പമേളയ്ക്കായി മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്.

ജമന്തി, മേരിഗോള്‍ഡ്, ഡയാന്റിസ്, വിട്രോണി, പുത്തിന്‍ സെത്തിയ, ക്രിസാന്തിസം, ഹിഗോണി, സലേഷ്യ, വിങ്ക തുടങ്ങിയ പതിവ് ഇനം പൂക്കള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന മറ്റുപൂക്കളുമുണ്ട്. അലങ്കാര മത്സരങ്ങളുടെ പ്രദര്‍ശനത്തിനൊപ്പം ബോട്ടിംഗ്, കയാക്കിംഗ് എന്നിവയും സഞ്ചാരികള്‍ക്ക് ഹരം പകരും. ദിവസവും വൈകിട്ട് കലാപരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നുണ്ട്.

പാര്‍ക്കിലുടനീളം സ്ഥാപിച്ചിട്ടുള്ള വൈദ്യുതാലങ്കാരങ്ങള്‍ വൈകുന്നേരങ്ങളില്‍ നിറശോഭ പകരും. ദിവസവും രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഒന്‍പത് വരെയാണ് സഞ്ചാരികള്‍ക്ക് മേള കാണുവാന്‍ അവസരം. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് നിരക്ക്. വിന്റര്‍ സീസണില്‍ പൂക്കളുടെ ലഭ്യത ധാരാളമായുള്ളത് ഈ സീസണില്‍ പുഷ്പമേള നടത്തുവാന്‍ പ്രചോദനമായെന്ന് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ കെ.ജെ.ജോസ് പറഞ്ഞു.

ബുധനാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. തേക്കടി മേള വിജയകരമായി നടത്തി വരുന്ന കുമളി മണ്ണാറത്തറയില്‍ ഗാര്‍ഡിന്റെ സഹായത്തോടെയാണ് ഹൈഡല്‍ ടൂറിസം വകുപ്പ് പുഷ്പമേള സംഘടിപ്പിച്ചിട്ടുള്ളത്. മേള ജനുവരി 10 ന് സമാപിക്കും

news_reporter

Related Posts

ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാൽ മതിയെന്ന് സുപ്രീം കോടതി

Comments Off on ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാൽ മതിയെന്ന് സുപ്രീം കോടതി

തിരുവനന്തപുരം മുക്കോലയ്ക്കലിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് തമിഴ്നാട്ടിൽ പിടിയിൽ

Comments Off on തിരുവനന്തപുരം മുക്കോലയ്ക്കലിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് തമിഴ്നാട്ടിൽ പിടിയിൽ

മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം: ജന്മഭൂമി ഖേദം പ്രകടിപ്പിച്ചു; കാർട്ടൂണിസ്റ്റിനെ ഒഴിവാക്കി

Comments Off on മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം: ജന്മഭൂമി ഖേദം പ്രകടിപ്പിച്ചു; കാർട്ടൂണിസ്റ്റിനെ ഒഴിവാക്കി

ആദിവാസി യുവാവ് ബാലുവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

Comments Off on ആദിവാസി യുവാവ് ബാലുവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

ചേർത്തലക്കാരനായ ‘പൂശാരി’ പിടിയിൽ; നിരവധി പെൺകുട്ടികൾ ‘പൂജ’ക്കിരയായി

Comments Off on ചേർത്തലക്കാരനായ ‘പൂശാരി’ പിടിയിൽ; നിരവധി പെൺകുട്ടികൾ ‘പൂജ’ക്കിരയായി

കേരളത്തിന് സഹായ ഹസ്‌തവുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾ

Comments Off on കേരളത്തിന് സഹായ ഹസ്‌തവുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾ

പൊട്ടക്കണ്ണന്റെ മാവിലേറായിട്ടാണ് ഈ അവാർഡിനെ ഞാൻ കാണുന്നത്: ഫഹദ് ഫാസിൽ

Comments Off on പൊട്ടക്കണ്ണന്റെ മാവിലേറായിട്ടാണ് ഈ അവാർഡിനെ ഞാൻ കാണുന്നത്: ഫഹദ് ഫാസിൽ

ഗവേഷണപ്രബന്ധങ്ങളിലെ ‘മോഷണം’ അവസാനിപ്പിക്കാന്‍ കര്‍ശന നടപടികളുമായി യു ജി സി

Comments Off on ഗവേഷണപ്രബന്ധങ്ങളിലെ ‘മോഷണം’ അവസാനിപ്പിക്കാന്‍ കര്‍ശന നടപടികളുമായി യു ജി സി

വത്തക്ക മാഷ് വീണ്ടും ഫാറൂഖ് കാമ്പസില്‍; സുരക്ഷയൊരുക്കാൻ ലീഗ്; പരാതിക്കാരിക്ക് തെറി അഭിഷേകം

Comments Off on വത്തക്ക മാഷ് വീണ്ടും ഫാറൂഖ് കാമ്പസില്‍; സുരക്ഷയൊരുക്കാൻ ലീഗ്; പരാതിക്കാരിക്ക് തെറി അഭിഷേകം

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

Comments Off on എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

സാഗര ഗര്‍ജ്ജനം നിലച്ചിട്ട് ആറ് വർഷം പിന്നിടുന്നു

Comments Off on സാഗര ഗര്‍ജ്ജനം നിലച്ചിട്ട് ആറ് വർഷം പിന്നിടുന്നു

ദീപ നിഷാന്തിനെ വിധികർത്താവാക്കിയതിന് യുവജനോത്സവ വേദിയിൽ പ്രതിഷേധം

Comments Off on ദീപ നിഷാന്തിനെ വിധികർത്താവാക്കിയതിന് യുവജനോത്സവ വേദിയിൽ പ്രതിഷേധം

Create AccountLog In Your Account