രാജ്യത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ എട്ട് ലക്ഷം സീറ്റിലും ആളില്ല

രാജ്യത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ എട്ട് ലക്ഷം സീറ്റിലും ആളില്ല

രാജ്യത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ എട്ട് ലക്ഷം സീറ്റിലും ആളില്ല

Comments Off on രാജ്യത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ എട്ട് ലക്ഷം സീറ്റിലും ആളില്ല

ഇന്ത്യയിലെ 3291 എഞ്ചിനീയറിംഗ് കോളേജുകളിലായി 51.5 ശതമാനം എഞ്ചിനീയറിംഗ് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡുക്കേഷന്റെ(എഐസിടിഇ ) റിപ്പോര്‍ട്ട്. തൊഴില്‍ സാധ്യതകള്‍ കുറയുന്നതും അനധികൃത കോളെജുകളുടെ വളര്‍ച്ചയുമാണ് എന്‍ജിനീയറിംഗ് പഠനത്തിന് പ്രിയം കുറയാന്‍ കാരണമെന്നാണ് എഐസിടിഇയുടെ നിരീക്ഷണമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ ശാഖയില്‍ 70 ശതമാനത്തോളം വരുന്ന എഞ്ചിനീയറിംഗ് മേഖലയാണ്് ഇത്തരത്തില്‍ അതിരൂക്ഷമായ പ്രതിസന്ധിയെ നേരിടുന്നത്. ഇന്ത്യയില്‍ മൊത്തം 15.5 ലക്ഷം സീറ്റുകളുള്ളതില്‍ 7.5 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് 2016-17 അക്കാദമിക് വര്‍ഷത്തില്‍ എഞ്ചിനീയറിംഗ് കോഴ്‌സിന് അഡ്മിഷന്‍ നേടിയത്. 8 ലക്ഷത്തിലധികം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 2015-16 വര്‍ഷത്തില്‍ എട്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയെങ്കിലും 3.2 ലക്ഷം പേര്‍ക്ക് മാത്രമാണ് അതേ മേഖലയില്‍ തൊഴില്‍ നേടാനായത്.2011 ലെ നാസ്‌കോമിന്റെ സര്‍വേ പ്രകാരം 17.5 % എന്‍ജിനീയറിംഗ്് ബിരുദധാരികള്‍ മാത്രമാണ് ജോലി നേടിയത്.

വിലകുറഞ്ഞ കോഴ്സായിട്ടാണ് പലരും ഇപ്പോള്‍ എന്‍ജിനീയറിംഗിനെ കാണുന്നതെന്ന് കാണ്‍പൂര്‍ ഐടിഐ മുന്‍ ഡയറക്ടര്‍ സഞ്ജയ് ദാണ്ഡേ പറഞ്ഞു. മുന്‍പ് നിയമ ബിരുദധാരികള്‍ക്കും മറ്റു സാമൂഹ്യ ബിരുദങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കുമായിരുന്നു ഈ ഗതിയെങ്കില്‍ ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്നവര്‍ എന്‍ജിനീയറിംഗ് ബിരുദധാരികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഐസിടിഇ രേഖകള്‍ പ്രകാരം രാജ്യത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ക്യാംപസ് പ്ലേസ്മെന്റ് കഴിഞ്ഞ അഞ്ചുവര്‍ഷമായി 50 ശതമാനത്തില്‍ താഴെയാണ്.ഇതിന്റെ ഭാഗമായി 153 കോളേജുകള്‍ അടച്ചുപൂട്ടാനുള്ള ഒരുക്കത്തിലാണ് എഐസിടിഇ. കേരളത്തില്‍ മൂന്ന് കോളേജുകളാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. 2016-17 വര്‍ഷത്തില്‍ 58 ശതമാനം സീറ്റുകള്‍ മാത്രമേ കേരളത്തില്‍ പ്രവേശനം നടത്തിയുള്ളൂ. 62458 സീറ്റുകളിലും വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിട്ടില്ല.

news_reporter

Related Posts

നിങ്ങളുടെ കൈയ്യൊപ്പോ കൈപ്പാടോ ഒക്കെ പതിപ്പിക്കേണ്ടത് ഞങ്ങളുടെ ആത്മാഭിമാനത്തിന്റെ കരണത്തല്ല: വിനീതാ വിജയൻ

Comments Off on നിങ്ങളുടെ കൈയ്യൊപ്പോ കൈപ്പാടോ ഒക്കെ പതിപ്പിക്കേണ്ടത് ഞങ്ങളുടെ ആത്മാഭിമാനത്തിന്റെ കരണത്തല്ല: വിനീതാ വിജയൻ

കേരളത്തിൻറെ ഉസൈൻ ബോൾട്ട് സ്ഥിരം കുറ്റവാളി; കൊടുങ്ങല്ലൂരില്‍ പാസ്റ്ററെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി

Comments Off on കേരളത്തിൻറെ ഉസൈൻ ബോൾട്ട് സ്ഥിരം കുറ്റവാളി; കൊടുങ്ങല്ലൂരില്‍ പാസ്റ്ററെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി

കലൈഞ്ജർ വിടവാങ്ങി; തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു

Comments Off on കലൈഞ്ജർ വിടവാങ്ങി; തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു

ഹാരിസൺ ഭൂമി കേസ് തോറ്റത് സർക്കാർ ഒത്തുകളിച്ചതിനാൽ എന്ന് ചെന്നിത്തല

Comments Off on ഹാരിസൺ ഭൂമി കേസ് തോറ്റത് സർക്കാർ ഒത്തുകളിച്ചതിനാൽ എന്ന് ചെന്നിത്തല

കാമുകനുമൊത്ത് മാലപൊട്ടിക്കൽ: പിടിയിലായ സുനിത വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയും

Comments Off on കാമുകനുമൊത്ത് മാലപൊട്ടിക്കൽ: പിടിയിലായ സുനിത വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയും

നിപ്പാ വൈറസ് ബാധയേറ്റ നഴ്സും മരിച്ചു; സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദേശം

Comments Off on നിപ്പാ വൈറസ് ബാധയേറ്റ നഴ്സും മരിച്ചു; സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദേശം

ഉമ്മന്‍ചാണ്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് സരിത; പുതിയ സംഘം അന്വേഷിക്കും

Comments Off on ഉമ്മന്‍ചാണ്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് സരിത; പുതിയ സംഘം അന്വേഷിക്കും

മെത്രാനിട്ട് വികാരിമാരുടെ പാര: കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണ സംഘത്തോട് വൈദികർ

Comments Off on മെത്രാനിട്ട് വികാരിമാരുടെ പാര: കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണ സംഘത്തോട് വൈദികർ

അവയവമാറ്റ ശസ്ത്രക്രിയ നിരക്കുകൾ ഏകീകരിക്കും: മുഖ്യമന്ത്രി

Comments Off on അവയവമാറ്റ ശസ്ത്രക്രിയ നിരക്കുകൾ ഏകീകരിക്കും: മുഖ്യമന്ത്രി

രാജ്യത്തെ ഒന്നടങ്കം നിരീക്ഷണ വലയത്തിലാക്കുന്ന ഇലക്‌ട്രോണിക് വലയാണ് ആധാര്‍ എന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയിൽ

Comments Off on രാജ്യത്തെ ഒന്നടങ്കം നിരീക്ഷണ വലയത്തിലാക്കുന്ന ഇലക്‌ട്രോണിക് വലയാണ് ആധാര്‍ എന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയിൽ

വിജയ് ഉചിത സമയത്ത് രാഷ്ടീയത്തിലേക്കിറങ്ങുമെന്ന് പിതാവ് ചന്ദ്രശേഖര്‍

Comments Off on വിജയ് ഉചിത സമയത്ത് രാഷ്ടീയത്തിലേക്കിറങ്ങുമെന്ന് പിതാവ് ചന്ദ്രശേഖര്‍

Create AccountLog In Your Account