ഓഖി:മൽസ്യ വിപണിയിൽ പ്രതിസന്ധി; 40 രൂപ ആയിരുന്ന ചാള വില 160 രൂപ

ഓഖി:മൽസ്യ വിപണിയിൽ പ്രതിസന്ധി; 40 രൂപ ആയിരുന്ന ചാള വില 160 രൂപ

ഓഖി:മൽസ്യ വിപണിയിൽ പ്രതിസന്ധി; 40 രൂപ ആയിരുന്ന ചാള വില 160 രൂപ

Comments Off on ഓഖി:മൽസ്യ വിപണിയിൽ പ്രതിസന്ധി; 40 രൂപ ആയിരുന്ന ചാള വില 160 രൂപ

ഓഖി ചുഴലിക്കാറ്റ് പിൻവാങ്ങിയെങ്കിലും ബോട്ടുകൾ കടലിൽ പോകുന്നതിനുള്ള വിലക്ക് ഇനിയും പിൻവലിച്ചിട്ടില്ല. അതുകൊണ്ട് ഫിഷിംഗ് ഹാർബറുകളെല്ലാം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. കേരളത്തിലെമ്പാടും മത്സ്യവ്യാപാര രംഗത്തെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ഹോട്ടലുകളിലും മൽസ്യ വിഭവങ്ങൾക്ക് വില ഉയർന്നു കഴിഞ്ഞു.

വൻകിട കോൾഡ് സ്റ്റോറുകളിലും മറ്റും സ്റ്റോക്കുള്ള മത്സ്യങ്ങളാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. വിപണിയിൽ ലഭ്യമാകുന്ന ചാള [മത്തി ] പഴക്കം ചെന്നതാണെന്ന പരാതി വ്യാപകമായി തന്നെ ഉണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നും മൽസ്യം എത്താത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. സാധാരണക്കാർക്ക് താങ്ങാനാവുന്ന കിളി മീൻ, നത്തോലി, കൊഴുവ, കടൽ കറൂപ്പ്, കേര തുടങ്ങിയ മിക്ക ഇനങ്ങളും അപൂർവമാണ്. അതുകൊണ്ട് തന്നെ ഉള്ളതിന് തീവിലയും.

ബോട്ടുകൾ കടലിൽ പോയി തുടങ്ങിയാലും മൽസ്യവുമായി എത്താൻ ഏതാനും ദിവസം വേണ്ടി വരും. ആഴക്കടലിലേക്ക് പോകാൻ ഫിഷിംഗ് ബോട്ടുകാർക്ക് ഇനിയും ഭയപ്പാട് മാറിയിട്ടില്ല. അതുകൊണ്ട് വിപണികൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്ന് വ്യാപാരികൾ പറയുന്നു.

അതിനിടെ, ഓഖി കടലിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ട്. കാറ്റ് തീരക്കടലിൽ ആഞ്ഞുവീശിയതുകൊണ്ട് കടൽ ഇളകി മറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തീരക്കടലിലെ മൽസ്യകൂട്ടങ്ങൾ തൽക്കാലത്തേക്ക് ആഴക്കടലിലേക്ക് മാറി പോകാൻ ഇവർ സാധ്യത കാണുന്നു. സുനാമി അടിച്ചപ്പോൾ ഇത് സംഭവിച്ചിരുന്നു.

സുനാമിക്ക് ശേഷം പല ഇനങ്ങളുടെയും ലഭ്യത പ്രകടമായി തന്നെ താഴ്ന്നിരുന്നു. ഇക്കുറിയും ഈ പ്രതിഭാസം ആവർത്തിക്കുമോ എന്ന കനത്ത ആശങ്ക മൽസ്യത്തൊഴിലാളികൾക്കിടയിൽ ഉണ്ട്. എന്തായാലും ഓഖി ചുഴലിക്കാറ്റ് മാഞ്ഞുപോയെങ്കിലും അതിന്റെ കടുത്ത പ്രത്യാഘാതം മൽസ്യവിപണിയിൽ തുടരുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ഇതോടൊപ്പം കുറഞ്ഞ തോതിൽ മാർക്കറ്റിൽ എത്തുന്ന പുഴ- കായൽ മൽസ്യങ്ങളുടെ വിലയും കുതിച്ചുയർന്നു. കരിമീൻ വില 550 -600 രൂപ തോതിലായി. കണമ്പ്, തിരുത, കാളാഞ്ചി, വഴുത, പിലോപ്പി തുടങ്ങിയ ഇനങ്ങളുടെ വിലയും കുതിപ്പിലാണ്. ശരാശരി കേരളീയന് പോഷകങ്ങൾ നൽകുന്ന മൽസ്യവിഭവങ്ങൾ തത്കാലത്തേക്ക് അന്യമായിരിക്കുകയാണ്. ഇതോടൊപ്പം വിപണിയിൽ സംഭവിച്ച മറ്റൊരു മാറ്റം കോഴി വിലയിൽ ഉണ്ടായ മുന്നേറ്റമാണ്. കഴിഞ്ഞ ആഴ്ച 80 രൂപയായിരുന്ന വില ഇപ്പോൾ 90 രൂപയാണ്. മൽസ്യ വില വൻ തോതിൽ ഉയർന്നതാണ് കോഴിയുടെ വിലയും കൂട്ടിയത്.

news_reporter

Related Posts

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു

Comments Off on പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു

ബസ് ചാർജ് കൂടും; ഓർഡിനറിക്ക് മിനിമം നിരക്ക് 8 രൂപയാകും

Comments Off on ബസ് ചാർജ് കൂടും; ഓർഡിനറിക്ക് മിനിമം നിരക്ക് 8 രൂപയാകും

കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു; രണ്ട് കുട്ടികളും ആയയും മരിച്ചു; വാനില്‍ ഡേ കെയറിലെ കുട്ടികള്‍

Comments Off on കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു; രണ്ട് കുട്ടികളും ആയയും മരിച്ചു; വാനില്‍ ഡേ കെയറിലെ കുട്ടികള്‍

അഛാ ദിൻ ആയേഗാ: 750 കിലോ ഉള്ളിയ്ക്ക് 1064 രൂപ; പണം പ്രധാനമന്ത്രിക്കയച്ച് കര്‍ഷകന്‍

Comments Off on അഛാ ദിൻ ആയേഗാ: 750 കിലോ ഉള്ളിയ്ക്ക് 1064 രൂപ; പണം പ്രധാനമന്ത്രിക്കയച്ച് കര്‍ഷകന്‍

ഇന്ത്യന്‍ സാമൂഹികാവസ്ഥ പൂര്‍ണമായും ജാതീയമാണ്; യുക്തിവാദികൾ എന്നും സാമൂഹ്യ നീതിക്കൊപ്പം

Comments Off on ഇന്ത്യന്‍ സാമൂഹികാവസ്ഥ പൂര്‍ണമായും ജാതീയമാണ്; യുക്തിവാദികൾ എന്നും സാമൂഹ്യ നീതിക്കൊപ്പം

കോണ്‍ഗ്രസിലും രാമായണ വിവാദം: സുധീരനും മുരളീധരനും ഉടക്കി രാമായണം മടക്കി വെച്ചു

Comments Off on കോണ്‍ഗ്രസിലും രാമായണ വിവാദം: സുധീരനും മുരളീധരനും ഉടക്കി രാമായണം മടക്കി വെച്ചു

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരവും മൂന്ന് പേര്‍ക്ക്

Comments Off on രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരവും മൂന്ന് പേര്‍ക്ക്

ഡിസംബർ 18: കേരളത്തിൻറെ സോക്രട്ടീസ് കേസരി ബാലകൃഷ്ണപിള്ള ദിനം

Comments Off on ഡിസംബർ 18: കേരളത്തിൻറെ സോക്രട്ടീസ് കേസരി ബാലകൃഷ്ണപിള്ള ദിനം

ശൂദ്ര ലഹള: ബി.ജെ.പി സമരപ്പന്തലിന് മുന്നിൽ വേണുഗോപാലൻ നായരയ്യപ്പൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Comments Off on ശൂദ്ര ലഹള: ബി.ജെ.പി സമരപ്പന്തലിന് മുന്നിൽ വേണുഗോപാലൻ നായരയ്യപ്പൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കുമ്പസാരക്കെണി: യുവതിയെ ആദ്യം പീഡിപ്പിച്ച സോണിയച്ചന്റെ ഭാര്യയും മക്കളും നാടുവിട്ടു

Comments Off on കുമ്പസാരക്കെണി: യുവതിയെ ആദ്യം പീഡിപ്പിച്ച സോണിയച്ചന്റെ ഭാര്യയും മക്കളും നാടുവിട്ടു

ശശി തരൂരിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ സ്വവര്‍ഗ്ഗാനുരാഗിയായ യുവാവിന് മറുപടിയുമായി തരൂര്‍

Comments Off on ശശി തരൂരിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ സ്വവര്‍ഗ്ഗാനുരാഗിയായ യുവാവിന് മറുപടിയുമായി തരൂര്‍

തമിഴ്‌നാട്ടിലെ കണികാ പരീക്ഷണ ശാലയെ അനുകൂലിച്ച് ശാസ്ത്രജ്ഞര്‍

Comments Off on തമിഴ്‌നാട്ടിലെ കണികാ പരീക്ഷണ ശാലയെ അനുകൂലിച്ച് ശാസ്ത്രജ്ഞര്‍

Create AccountLog In Your Account