ക്‌ളാസിക്കൽ ഡാൻസ് പഠിച്ചതിന് മഹലിൽ നിന്നും പുറത്താക്കിയ മൻസിയ ഫ്ലാഷ് മൊബ് വിവാദത്തിൽ പ്രതികരിക്കുന്നു

ക്‌ളാസിക്കൽ ഡാൻസ് പഠിച്ചതിന് മഹലിൽ നിന്നും പുറത്താക്കിയ മൻസിയ ഫ്ലാഷ് മൊബ് വിവാദത്തിൽ പ്രതികരിക്കുന്നു

ക്‌ളാസിക്കൽ ഡാൻസ് പഠിച്ചതിന് മഹലിൽ നിന്നും പുറത്താക്കിയ മൻസിയ ഫ്ലാഷ് മൊബ് വിവാദത്തിൽ പ്രതികരിക്കുന്നു

Comments Off on ക്‌ളാസിക്കൽ ഡാൻസ് പഠിച്ചതിന് മഹലിൽ നിന്നും പുറത്താക്കിയ മൻസിയ ഫ്ലാഷ് മൊബ് വിവാദത്തിൽ പ്രതികരിക്കുന്നു

കഥകളിയും ക്‌ളാസിക്കൽ ഡാൻസും പഠിച്ചതിന് മഹലിൽ നിന്നും പുറത്താക്കുകയും ഉമ്മ മരിച്ചപ്പോള്‍ ഖബര്‍സ്ഥാനില്‍ അടക്കാന്‍ സമ്മതിക്കാതെയും മതരോഗികളുടെ മനുഷ്യത്വ മില്ലാത്ത ക്രൂരതക്ക് വിധേയയായ മൻസിയ മലപ്പുറത്ത ഫ്ലാഷ് മോബ് വിവാദത്തിൽ പ്രതികരിക്കുന്നു.ചെന്നൈയില്‍ പോയി പഠിക്കാന്‍ അന്ന് സഹായിച്ചത് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍; വിലക്കിയവര്‍ക്ക് മദ്രാസ് സർവകലാശാലയിൽ എംഎ ഭരതനാട്യത്തിൽ ഒന്നാം റാങ്കിലൂടെയായിരുന്നു മൻസിയയുടെ മറുപടി. ഡാൻസിൽ എംഫിൽ കഴിഞ്ഞ മൻസിയ ഇപ്പോൾ പിഎച്ച്ഡി ചെയ്യുന്നു.

മലപ്പുറത്തെ നർത്തകരും സഹോദരങ്ങളുമായ റൂബിയയെയും മൻസിയയെയും അത്രപെട്ടെന്നൊന്നും മലയാളി മറക്കില്ല. കുറച്ചു വർഷങ്ങൾക്കു മുമ്പത്തെ കഥയാണ്. തൊണ്ണൂകളുടെ അവസാനവും രണ്ടായിരത്തിന്റെ ആദ്യവും കേരളം സജീവമായി ചർച്ച ചെയ്ത മലപ്പുറത്തെ മതവിലക്കിന്റെ ചരിത്രം.

കഥകളി പഠിക്കാൻ പോയതിനാണ് റൂബിയയെയും മൻസിയയെയും കുടുംബത്തോടെ മഹല്ലും നാട്ടിലെ മതവാദികളും പലതരത്തിൽ വിലക്കിയത്. എന്നാൽ തോറ്റുപിൻവാങ്ങാൻ തയാറായിരുന്നില്ല രണ്ടുപേരും. അരങ്ങുകളിൽ ചിലങ്കയിലായി ഇരുവരും സമ്മാനങ്ങൾ വാരിക്കൂട്ടി. വിലക്കുകളെ നൃത്തം ചെയ്തു തോൽപിച്ചു.

തനിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾ എട്ടാം ക്ലാസിൽ പ ഠിക്കുമ്പോൾ തുടങ്ങിയതാണെന്നു മൻസിയ പറയുന്നു.അന്നു മുതൽ ഓരോ കലോത്സവങ്ങളിലും സമ്മാനങ്ങൾ നേടുമ്പോൾ എതിർപ്പുകളും കൂടി വന്നു. പഠിച്ച സ്‌കൂളിൽ നിന്നുവരെ എതിർപ്പുയർന്നു. ഞാനും താത്തയും കഥകളി ചെയ്തതോടു കൂടിയാണ് ഇവർക്ക് ആകെ പ്രശ്‌നമായത്.

ഉമ്മ മരിച്ചപ്പോൾ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കാൻ പറ്റിയിരുന്നില്ല. ഉമ്മുയുടെ ആങ്ങളമാരുടെ ഇടപെടലുകളെത്തുടർന്ന് അവരുടെ നാടായ കൊണ്ടോട്ടിയിലായിരുന്നു അന്ന് ഖബറടക്കിയത്. 2006 ലായിരുന്നു ഇത്. ഉമ്മയുടെ ചികിത്സക്കായി സഹായം ലഭിക്കാൻ മഹല്ലിൽനിന്ന് ഒരു കത്ത് ആവശ്യമായി വന്നു. ഈ കത്തിനായി മഹല്ല് അധികൃതരെ സമീപിച്ചപ്പോഴാണ് അറിയുന്നത് ഞങ്ങൾ മഹല്ല് കമ്മറ്റിയിൽ ഇല്ല എന്ന്. രണ്ടു കുട്ടികളും ഹിന്ദുക്കളുടെ ഡാൻസ് കളിക്കുന്നു, ഉപ്പ നാടക നടനായിരുന്നു എന്നൊക്കെയായിരുന്നു അവർ പറഞ്ഞ കാരണങ്ങൾ.

ഞാൻ ഒമ്പതാം ക്ലാസ് വരെയും താത്ത എട്ടാം ക്ലാസ് വരെയും മദ്രസയിൽ പഠിച്ചു. ഏഴാം ക്ലാസ് മുതൽ പ്രശ്‌നങ്ങൾ ആരംഭിച്ചിരുന്നു. പിന്നീട് കഷ്ടിച്ച് രണ്ടു വർഷം കൂടി പഠിച്ചായിരുന്നു മദ്രസ നിർത്തിയത്. അന്നു മുതൽ ഞാൻ മതവിശ്വാസിയായിരുന്നില്ല. ഉസ്താദുമാർ എന്തു കഥ പറയുമ്പോഴും പാഠമെടുക്കുമ്പോഴും ഞാൻ സംശയങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. അത്ര സംസാരിക്കാത്ത കുട്ടിയായിരുന്ന എന്നെ സംശയം ചോദിക്കുന്നതു മുതലാണ് നോട്ട് ചെയ്തത്.

അങ്ങോട്ട് ചോദ്യം ചോദിക്കൽ കൂടിയപ്പോഴാണ് താത്തയെ ഉപ്പയെ വിളിച്ച് തട്ടമിടാത്ത കുട്ടികളെ ഇവിടെ പഠിപ്പിക്കാൻ പറ്റില്ലെന്ന് പറയുന്നത്. മദ്രസയിൽ തട്ടമിട്ട് അതിന്റെ നിയമാവലി അനുസരിച്ചായിരുന്നു പോയിരുന്നത്. പക്ഷേ പുറത്തു വരുമ്പോൾ തട്ടമിടാറില്ലായിരുന്നു. തട്ടമിടാത്തതും ഡാൻസുമെല്ലാം കാരണമായി കാണിച്ച് അവർ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഇപ്പോ വിശ്വാസവുമായി യാതൊരു ബന്ധവുമില്ല. ജീവിതം സുഖമായി പോകുന്നു.

എതിർപ്പുകളാണ് എന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായത്. ചെറുപ്പം മുതലേ നല്ല എതിർപ്പുകൾ ഉണ്ടായതു കൊണ്ട് മാത്രമാണ് ഞാൻ മുന്നോട്ടു പോയത്, അല്ലെങ്കിൽ ഞാൻ മടിച്ചിയാകുമായിരുന്നു. സത്യത്തിൽ എതിർപ്പുകളുണ്ടായതു കൊണ്ടാണ് പഠിക്കുമ്പോഴും മറ്റും എനിക്ക് ജയിക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നത്. എം.എ ഭരതനാട്യത്തിനു പോയ സമയത്തും എല്ലാവരും കളിയാക്കിച്ചിരിച്ചിട്ടുണ്ട്. ഇവളൊക്കെ ഡാൻസ് പഠിച്ചിട്ട് എന്താക്കാനാ എന്ന രീതിയിൽ ചോദിച്ചിട്ടുണ്ട്. അവരുടെ മുഖം ആലോചിക്കുമ്പോൾ ഡാൻസ് പഠിച്ചിട്ട് എനിക്കിവിടെ നിൽക്കാൻ പറ്റുമെന്ന് കാണിച്ചുകൊടുക്കണം അത്രയേ ആഗ്രഹിച്ചിട്ടുള്ളൂ.

മലപ്പുറത്ത് വിദ്യാർഥികൾ ചെയ്തത് ഒരു വലിയ വിപ്ലവം തന്നെയാണ്, ഇതിൻറെ പേരിൽ അവർക്ക് ഇപ്പോൾ തന്നെ വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നും സമുദായക്കാരിൽ നിന്നും എല്ലാം സമ്മർദ്ദങ്ങൾ ഉണ്ടാകുന്നുണ്ടാകും.ഒരുപക്ഷെ അവർ പേടിച്ചു പോയിട്ടും ഉണ്ടാകും.അതിനെയെല്ലാം സധൈര്യം നേരിട്ട് മിന്നോട്ടു പോയാൽ മാത്രമേ നിങ്ങൾക്ക് ആത്മാഭിമാനമുള്ള സ്ത്രീകളായി ജീവിക്കാൻ കഴിയൂ എന്നും.ആ മൂന്നു പെൺകുട്ടികൾക്കും തന്റെ ബിഗ് സല്യൂട്ട് എന്നും മൻസിയ പറഞ്ഞു.

news_reporter

Related Posts

പീഡന കേസിൽ അറസ്റ്റിലായ മിസ്റ്റര്‍ ഇന്ത്യയുടെ ദിനചര്യ കേട്ട് പോലീസ് ഞെട്ടി; ദിവസവും രണ്ടര കിലോ ചിക്കനും, അന്‍പത് മുട്ടയും

Comments Off on പീഡന കേസിൽ അറസ്റ്റിലായ മിസ്റ്റര്‍ ഇന്ത്യയുടെ ദിനചര്യ കേട്ട് പോലീസ് ഞെട്ടി; ദിവസവും രണ്ടര കിലോ ചിക്കനും, അന്‍പത് മുട്ടയും

ശബരിമലയും വിദ്വേഷ രാഷ്ട്രീയവും; സംഘിപ്പേടിയാൽ നിശ്ശബ്ദരാക്കപ്പെടുന്ന ഒരു ജനതയും

Comments Off on ശബരിമലയും വിദ്വേഷ രാഷ്ട്രീയവും; സംഘിപ്പേടിയാൽ നിശ്ശബ്ദരാക്കപ്പെടുന്ന ഒരു ജനതയും

സി.ദിവാകരനെ നീക്കിയത് ഏകകണ്ഠമായ തീരുമാനം; വിഭാഗീയതയില്ല: കാനം

Comments Off on സി.ദിവാകരനെ നീക്കിയത് ഏകകണ്ഠമായ തീരുമാനം; വിഭാഗീയതയില്ല: കാനം

തമിഴകത്ത് കമലിന് അനുകൂലമായ തരംഗം; ന്യൂനപക്ഷങ്ങളും ഉലകനായകനൊപ്പം !

Comments Off on തമിഴകത്ത് കമലിന് അനുകൂലമായ തരംഗം; ന്യൂനപക്ഷങ്ങളും ഉലകനായകനൊപ്പം !

തോല്‍വി അപ്രതീക്ഷിതം; കാരണമെന്തെന്ന് പരിശോധിക്കുമെന്ന് മണിക് സര്‍ക്കാര്‍

Comments Off on തോല്‍വി അപ്രതീക്ഷിതം; കാരണമെന്തെന്ന് പരിശോധിക്കുമെന്ന് മണിക് സര്‍ക്കാര്‍

മാധ്യമ പ്രവർത്തകരുടെ ജീവന് പുല്ലു വില; 2017 ൽ കൊല്ലപ്പെട്ടത് 65 മാധ്യമ പ്രവർത്തകർ

Comments Off on മാധ്യമ പ്രവർത്തകരുടെ ജീവന് പുല്ലു വില; 2017 ൽ കൊല്ലപ്പെട്ടത് 65 മാധ്യമ പ്രവർത്തകർ

മൂന്നാറിൽ വർണ്ണ കാഴ്ചകളൊരുക്കി പുഷ്പമേള; മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍

Comments Off on മൂന്നാറിൽ വർണ്ണ കാഴ്ചകളൊരുക്കി പുഷ്പമേള; മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍

ബുദ്ധപൂർണ്ണിമ ദിനത്തിൽ ദലിതുകൾ ഉനയിൽ കൂട്ടത്തോടെ ബുദ്ധമതത്തില്‍ ചേര്‍ന്നു

Comments Off on ബുദ്ധപൂർണ്ണിമ ദിനത്തിൽ ദലിതുകൾ ഉനയിൽ കൂട്ടത്തോടെ ബുദ്ധമതത്തില്‍ ചേര്‍ന്നു

നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശബ്ദം കൂടുതല്‍ ശബ്ദത്തോടെ ഉയരും; പ്രകാശ് രാജിന്റെ പ്രതിവാര കോളം തിരിച്ചുവരുന്നു

Comments Off on നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശബ്ദം കൂടുതല്‍ ശബ്ദത്തോടെ ഉയരും; പ്രകാശ് രാജിന്റെ പ്രതിവാര കോളം തിരിച്ചുവരുന്നു

മത്സ്യതൊഴിലാളികളും ബോട്ട് ഉടമകളും ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

Comments Off on മത്സ്യതൊഴിലാളികളും ബോട്ട് ഉടമകളും ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

വനിതാ പൈലറ്റ് വെള്ളമടിച്ച് പൂസായി, വിമാനം വൈകിയത് മണിക്കൂറുകൾ

Comments Off on വനിതാ പൈലറ്റ് വെള്ളമടിച്ച് പൂസായി, വിമാനം വൈകിയത് മണിക്കൂറുകൾ

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍ക്കാനും നടപടിയായി

Comments Off on നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍ക്കാനും നടപടിയായി

Create AccountLog In Your Account