‘തലയ്ക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസിനോട് സഹകരിക്കില്ല’: കാനം

‘തലയ്ക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസിനോട് സഹകരിക്കില്ല’: കാനം

‘തലയ്ക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസിനോട് സഹകരിക്കില്ല’: കാനം

Comments Off on ‘തലയ്ക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസിനോട് സഹകരിക്കില്ല’: കാനം

കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ മലക്കം മറിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൽകിയ മറുപടിയിലാണ് ഇങ്ങനെ പറഞ്ഞത്. കോണ്‍ഗ്രസുമായി അഖിലേന്ത്യാ തലത്തിൽ സഖ്യമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സത്യമല്ല, തലയ്ക്ക് സ്ഥിരതയുള്ള ആരും ഇപ്പോള്‍ കോണ്‍ഗ്രസിനോട് സഹകരിക്കില്ലെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട പ്രമേയത്തിന്റെ കരടിന്‍മേല്‍ ചര്‍ച്ച നടന്നു വരുന്നതേയുള്ളൂ. പാര്‍ട്ടി കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കാനം വ്യക്തമാക്കി.

2018 ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കും. അതിനുവേണ്ട രാഷ്ട്രീയ പ്രമേയത്തിന് രുപം നല്‍കുന്നത് ജനുവരി എട്ട്, ഒമ്പത്, പത്ത് തിയതികളില്‍ വിജയവാഡയില്‍ ചേരുന്ന പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവും നാഷണല്‍ കൗണ്‍സിലുമാണ്. അങ്ങനെ ഒരു രേഖ ഞങ്ങള്‍ തയ്യാറാക്കിയാല്‍ ഒരു നിമിഷം പോലും വൈകാതെ അത് ജനങ്ങള്‍ക്ക് മുന്നിലെത്തും. കാരണം അതൊരു പൊതു രേഖയാണ്. അപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്യാമെന്നും കാനം പറഞ്ഞു.

ഇപ്പോള്‍ പുറത്തുവന്നത് രാഷ്ട്രീയ പ്രമേയത്തിന്റെ കരട് മാത്രമാണ്. അത് പാര്‍ട്ടിയുടെ അഭിപ്രായമായി കണക്കാക്കാന്‍ പറ്റില്ല. ഇത് ഔദ്യോഗികമായി അവതരിപ്പിക്കുന്നത് വിജയവാഡ നാഷണല്‍ കൗണ്‍സിലിലാണ്. കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ക്ഷണം പാര്‍ട്ടി ഗൗരവത്തിലെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് ജനാധിപത്യ മതേതര ചേരി ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയം പുറത്തുവന്നിരുന്നു. പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് കോണ്‍ഗ്രസ് സഹകരണവും കരട് പ്രമേയത്തിനെക്കുറിച്ചും ചര്‍ച്ച നടന്നത്.

news_reporter

Related Posts

കോട്ടയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച പതിമൂന്നുകാരന്‍ പിടിയില്‍

Comments Off on കോട്ടയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച പതിമൂന്നുകാരന്‍ പിടിയില്‍

ആലപ്പുഴയിലെ പി എഫ് എ പ്രവർത്തകൻ ജിഷ്ണു, വാഹനാപകടത്തെ തുടർന്ന് മരിച്ചു

Comments Off on ആലപ്പുഴയിലെ പി എഫ് എ പ്രവർത്തകൻ ജിഷ്ണു, വാഹനാപകടത്തെ തുടർന്ന് മരിച്ചു

ജിഷാ വധക്കേസില്‍ വിചാരണ പൂർത്തിയായി; ചൊവ്വാഴ്ച വിധി പറയും

Comments Off on ജിഷാ വധക്കേസില്‍ വിചാരണ പൂർത്തിയായി; ചൊവ്വാഴ്ച വിധി പറയും

പത്തനാപുരത്തെ കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Comments Off on പത്തനാപുരത്തെ കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സബ് കളക്ടർ ദിവ്യ എസ്. അയ്യര്‍ക്കെതിരെ കോടികളുടെ അഴിമതി ആരോപണം

Comments Off on സബ് കളക്ടർ ദിവ്യ എസ്. അയ്യര്‍ക്കെതിരെ കോടികളുടെ അഴിമതി ആരോപണം

തലസ്ഥാനത്ത് മയക്കുമരുന്ന് കേസിൽ പിടിയിലായ ‘എന്തും ചെയ്യും വിൻസന്റ്’, റിട്ട. എസ്.ഐ

Comments Off on തലസ്ഥാനത്ത് മയക്കുമരുന്ന് കേസിൽ പിടിയിലായ ‘എന്തും ചെയ്യും വിൻസന്റ്’, റിട്ട. എസ്.ഐ

രണ്ടാമൂഴം: കേന്ദ്രകമ്മറ്റിയില്‍ നാല് പേര്‍ സീതാറാം യെച്ചൂരിയെ എതിര്‍ത്തു

Comments Off on രണ്ടാമൂഴം: കേന്ദ്രകമ്മറ്റിയില്‍ നാല് പേര്‍ സീതാറാം യെച്ചൂരിയെ എതിര്‍ത്തു

കമ്പ്യുട്ടറിലെ സ്വകാര്യതയിലേക്ക് ഇനി കേന്ദ്ര ഏജന്‍സികള്‍ക്ക് നുഴഞ്ഞുകയറാം; ആഭ്യന്തര മന്ത്രാലയത്തിൻറെ ഉത്തരവ്

Comments Off on കമ്പ്യുട്ടറിലെ സ്വകാര്യതയിലേക്ക് ഇനി കേന്ദ്ര ഏജന്‍സികള്‍ക്ക് നുഴഞ്ഞുകയറാം; ആഭ്യന്തര മന്ത്രാലയത്തിൻറെ ഉത്തരവ്

റേഡിയോ ജോക്കിയുടെ കൊല: മുഖ്യപ്രതി സാലിഹ് ബിൻ ജലാൽ, ക്വട്ടേഷൻ നൽകിയത് ഖത്തർ വ്യവസായി

Comments Off on റേഡിയോ ജോക്കിയുടെ കൊല: മുഖ്യപ്രതി സാലിഹ് ബിൻ ജലാൽ, ക്വട്ടേഷൻ നൽകിയത് ഖത്തർ വ്യവസായി

പേട്ട സ്വദേശിയായ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിൽ

Comments Off on പേട്ട സ്വദേശിയായ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിൽ

കോട്ടയത്ത് കാണാതായ ദമ്പതികളുടെ മകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Comments Off on കോട്ടയത്ത് കാണാതായ ദമ്പതികളുടെ മകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Create AccountLog In Your Account