നാണം കേട്ട് പടിയിറക്കം: തോമസ് ചാണ്ടി രാജി വച്ചു; കത്ത് പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് കൈമാറി

നാണം കേട്ട് പടിയിറക്കം: തോമസ് ചാണ്ടി രാജി വച്ചു; കത്ത് പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് കൈമാറി

നാണം കേട്ട് പടിയിറക്കം: തോമസ് ചാണ്ടി രാജി വച്ചു; കത്ത് പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് കൈമാറി

Comments Off on നാണം കേട്ട് പടിയിറക്കം: തോമസ് ചാണ്ടി രാജി വച്ചു; കത്ത് പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് കൈമാറി

മാസങ്ങളോളം രാഷ്ട്രീയ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കായല്‍ കൈയ്യേറ്റ വിഷയത്തില്‍ ഒടുവില്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജി വച്ചു. രാജി ഒഴിവാക്കാന്‍ എന്‍ സി പി നടത്തിയ സകല ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് പുറത്ത് പോവുക എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ചാണ്ടിയുടെ രാജി പ്രശ്‌നം ഇടതുമുന്നണിയില്‍ വന്‍പൊട്ടിത്തെറിക്ക് കാരണമാവുകയും മന്ത്രിസഭായോഗത്തില്‍ നിന്ന് സി പി ഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്നായതോടെ സി പി എെ എമ്മിനും മറ്റ് സാധ്യതകള്‍ ഇല്ലാതായി.

കായല്‍ കൈയ്യേറിയെന്ന ആരോപണം ശരി വച്ച് നേരത്തേ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് എ.ജി ശരിവച്ചതോടെയാണ് ചാണ്ടിയുടെ ഭാവി അനിശ്ചിതത്വത്തിലായത്. ഇത് സി പി എെ എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സി പി ഐ സ്വരം കടുപ്പിച്ചത്. തനിക്കെതിരെയുളള കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും കടുത്ത വിമര്‍ശനങ്ങളാണ് ചാണ്ടിക്ക് നേരിടേണ്ടി വന്നത്. മന്ത്രി സഭയ്ക്ക് കൂട്ടുത്തുരവാദിത്വം നഷ്ടമായി എന്ന തരത്തിലുള്ള കോടതി പരാമര്‍ശങ്ങളും കൂടിയായതോടെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ചാണ്ടിയെ കൈവിടുകയായരുന്നു.

ചാണ്ടിയുടെ ഉടമസ്ഥതിയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കായല്‍ഭൂമി കൈയ്യേറിയെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത് മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ തുടക്കം മുതല്‍ ഇത് നിഷേധിച്ച മന്ത്രി ആരോപണം തെളിയിക്കപ്പെട്ടാല്‍ രാജി വയ്ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് എന്‍ സി പി സംസ്ഥാന -ദേശീയ നേതൃത്വങ്ങളെ കൂട്ടുപിടിച്ച് ദിവസങ്ങള്‍ തള്ളി നീക്കുകയായിരുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ സി പി ഐ തുടക്കം മുതല്‍ കടുത്ത നിലപാടെടുത്തപ്പോള്‍ സി പി ഐ എമ്മും മുഖ്യമന്ത്രിയും അനുകൂല നിലപാടിലായിരുന്നു.

news_reporter

Related Posts

ഇസ്ലാം ദേശീയതയക്ക് കാരണം മുസ്ലീം ലീഗും ഹൈന്ദവ ദേശീയതയക്ക് പിന്നില്‍ ഹിന്ദു മഹാസഭയും; റോമില്ല ഥാപ്പര്‍

Comments Off on ഇസ്ലാം ദേശീയതയക്ക് കാരണം മുസ്ലീം ലീഗും ഹൈന്ദവ ദേശീയതയക്ക് പിന്നില്‍ ഹിന്ദു മഹാസഭയും; റോമില്ല ഥാപ്പര്‍

വിവാഹം അസാധുവാക്കുന്നത് നിയമവിരുദ്ധം; ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീം കോടതി

Comments Off on വിവാഹം അസാധുവാക്കുന്നത് നിയമവിരുദ്ധം; ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീം കോടതി

തത്കാലം കാഴ്‌‌ച കാണലും സെൽഫി എടുക്കലും വേണ്ടെന്ന് മുഖ്യമന്ത്രി

Comments Off on തത്കാലം കാഴ്‌‌ച കാണലും സെൽഫി എടുക്കലും വേണ്ടെന്ന് മുഖ്യമന്ത്രി

കണ്ണൂരിൽ അദ്ധ്യാപികയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച രണ്ട് വൈദികർക്കെതിരെ കേസ് എടുത്തു

Comments Off on കണ്ണൂരിൽ അദ്ധ്യാപികയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച രണ്ട് വൈദികർക്കെതിരെ കേസ് എടുത്തു

യൂസഫലി സാഹിബ് ഉള്ള കാര്യം തുറന്നു പറഞ്ഞാൽ വിവാദം അവിടെ അവസാനിക്കും: അഡ്വ.ജയശങ്കർ

Comments Off on യൂസഫലി സാഹിബ് ഉള്ള കാര്യം തുറന്നു പറഞ്ഞാൽ വിവാദം അവിടെ അവസാനിക്കും: അഡ്വ.ജയശങ്കർ

കാര്യവട്ടം ഏകദിനം: ഇന്ത്യയ്ക്ക് പരമ്പര സ്വന്തം; ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Comments Off on കാര്യവട്ടം ഏകദിനം: ഇന്ത്യയ്ക്ക് പരമ്പര സ്വന്തം; ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

Comments Off on വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

ദീപയുടെ അരുംകൊലയിൽ വിറങ്ങലിച്ച് നാട്; ഉത്ത​രം കി​ട്ടാ​ത്ത കുറേ ചോ​ദ്യ​ങ്ങ​ൾ

Comments Off on ദീപയുടെ അരുംകൊലയിൽ വിറങ്ങലിച്ച് നാട്; ഉത്ത​രം കി​ട്ടാ​ത്ത കുറേ ചോ​ദ്യ​ങ്ങ​ൾ

ലക്‌ഷ്യം സ്വകാര്യ മേഖലയിൽ ആരംഭിക്കാൻ പോകുന്ന ആന ആശുപത്രിയുടെ ബിസിനസ് പ്രമോഷനും കേന്ദ്ര ഫണ്ടും

Comments Off on ലക്‌ഷ്യം സ്വകാര്യ മേഖലയിൽ ആരംഭിക്കാൻ പോകുന്ന ആന ആശുപത്രിയുടെ ബിസിനസ് പ്രമോഷനും കേന്ദ്ര ഫണ്ടും

ബൊളിവിയൻ കാട്ടിലെ രക്ത നക്ഷത്രം സഖാവ് ചെ ഇന്ത്യൻ മണ്ണിൽ

Comments Off on ബൊളിവിയൻ കാട്ടിലെ രക്ത നക്ഷത്രം സഖാവ് ചെ ഇന്ത്യൻ മണ്ണിൽ

ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീംകോടതിയുടെ പടിയിറങ്ങി

Comments Off on ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീംകോടതിയുടെ പടിയിറങ്ങി

ബി എസ് എൻ എൽ ജീവനക്കാർക്ക് സ്വാകാര്യ നെറ്റ് വർക്ക് കമ്പനിക്കാരുടെ വക പ്രത്യേക പാക്കേജ് !

Comments Off on ബി എസ് എൻ എൽ ജീവനക്കാർക്ക് സ്വാകാര്യ നെറ്റ് വർക്ക് കമ്പനിക്കാരുടെ വക പ്രത്യേക പാക്കേജ് !

Create AccountLog In Your Account